Zygo-Ad

ടി.കെ.ഡി. മുഴപ്പിലങ്ങാട് ലാളിത്യത്തിന്റെ എഴുത്തുകാരൻ: കെ.കെ. മാരാർ


തലശ്ശേരി: ടി.കെ.ഡി. മുഴപ്പിലങ്ങാട് ലാളിത്യത്തിന്റെ എഴുത്തുകാരനായിരുന്നുവെന്നും അദ്ദേഹം രചിച്ച നൂറോളം പുസ്തകങ്ങൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും ബി.ജെ.പി. നേതാവ് കെ.കെ. മാരാർ പ്രസ്താവിച്ചു. തലശ്ശേരിയിൽ ജവഹർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം. യതീന്ദ്രൻ മാസ്റ്റർ, പൊന്ന്യം ചന്ദ്രൻ, ടി.പി. ആർ. നാഥ്, പ്രൊഫ. എ.പി. സുബൈർ, സ്വാമി പ്രേമാനന്ദ, സി.പി. ഹരീന്ദ്രൻ, അനില തലശ്ശേരി, രാജേന്ദ്രൻ തായാട്ട്, പ്രൊഫ. ദാസൻ പുത്തലത്ത്, ഷീബാ ലിയോൺ, സുരേഷ് കൂത്തുപറമ്പ്, കബീർ ഇബ്രാഹിം, എ.എൻ. ശോഭന എന്നിവർ സംസാരിച്ചു. ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും ശശികുമാർ കല്ലിടുമ്പിൽ നന്ദിയും പറഞ്ഞു.

 

വളരെ പുതിയ വളരെ പഴയ