Zygo-Ad

സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടി സ്വീകരിക്കണം: ഹിന്ദു ഐക്യവേദി തലശ്ശേരിയിൽ പ്രതിഷേധസംഗമം നടത്തി


തലശ്ശേരി: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ച സണ്ണി എം. കപിക്കാടിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് സമിതി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാംമോഹൻ ഉദ്ഘാടനം ചെയ്തു.

കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനാമൂർത്തികളെ നികൃഷ്ടമായ വാക്കുകളാൽ അപമാനിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ശ്യാംമോഹൻ ആരോപിച്ചു. സണ്ണി കപിക്കാടിനെ സംരക്ഷിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശിവഗിരിമഠത്തിലെ പ്രേമാനന്ദ സ്വാമികൾ ചടങ്ങിൽ അനുഗ്രഹഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ഹരീന്ദ്രൻ തച്ചോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനീഷ് ചെറുപ്പറമ്പ് സ്വാഗതവും ശ്രീജിത്ത് കുനുമ്മൽ നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പ്രേമൻ കൊല്ലമ്പറ്റ, ജില്ലാ സെക്രട്ടറിമാരായ ഹരിദാസ് കെ.പി., രജിത പ്രദീപൻ, താലൂക്ക് സെക്രട്ടറിമാരായ മുരളീധരൻ, സത്യലാൽ തുടങ്ങിയവർ നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ