തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ നിന്നും (MCC) ചികിത്സ സ്വീകരിച്ച് ദീർഘകാലമായി സാധാരണ ജീവിതം നയിക്കുന്ന അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോടിയേരി ബാലകൃഷ്ണൻ സ്മാരക തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പരിപാടി നടക്കുക.ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കും അതിജീവിച്ചവർക്ക് പിന്തുണ നൽകുന്നതിനുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.
തലശ്ശേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. ചന്ദ്രൻ കെ. നായർ, ഡോ. സിതാര അരവിന്ദ്, ഡോ. ഫിൻസ് എം. ഫിലിപ്, അനിത ടി., സുരേഷ് പി. കെ. എന്നിവർ പങ്കെടുത്തു പരിപാടിയുടെ വിവരങ്ങൾ വിശദീകരിച്ചു. അതിജീവിതരുടെ അനുഭവങ്ങൾ പങ്കുവെക്കലും ഒത്തുചേരലും പരിപാടിയുടെ ഭാഗമായി നടക്കും.
