Zygo-Ad

തലശ്ശേരി കോടതി വരാന്തയിൽ അഭിഭാഷകയെ കയ്യേറ്റം ചെയ്ത കേസ്: പ്രതിയുടെ മുൻകൂർ ജാമ്യഹരജി തള്ളി.


തലശ്ശേരി: തലശ്ശേരി കോടതി വരാന്തയിൽ വെച്ച് വനിതാ അഭിഭാഷകയെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യഹരജി കോടതി തള്ളി. പാനൂർ തൃപ്പങ്ങോട്ടൂർ കാര്യത്ത് സ്വദേശി കെ.പി. ദിവാകരന്റെ ജാമ്യഹരജിയാണ് തലശ്ശേരി ജില്ലാ കോടതി തള്ളിയത്.

കോടതി വളപ്പിൽ വെച്ച് അഭിഭാഷകയ്ക്ക് നേരെ നടന്ന അതിക്രമത്തെ ഗുരുതരമായാണ് കോടതി വീക്ഷിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തള്ളിയതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.



വളരെ പുതിയ വളരെ പഴയ