Zygo-Ad

തലശ്ശേരിയിൽ ചതയ വിളംബര സന്ദേശയാത്ര സംഘടിപ്പിച്ചു

 


തലശ്ശേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആച്ചുകുളങ്ങര ശ്രീനാരായണമഠവും ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ചതയ വിളംബര സന്ദേശയാത്ര നടത്തി. ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

​ചടങ്ങിൽ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ ജോയിന്റ് രജിസ്ട്രാർ പി. പി. സുരേന്ദ്ര ബാബു, അതിരുകുന്നത്ത് പ്രേമൻ, രഞ്ജിത്ത് പുന്നോൽ, പി. എൻ. സുരേഷ് ബാബു, ഷിനോജ് മുല്ലോളി, സജീഷ് കൊയിലത്ത്, ജിത്തു പാലാഴി, സുനിൽകുമാർ കെ., ഷൈനേഷ് വിപഞ്ചിക, കെ. സി. രാജേഷ് എന്നിവർ സംസാരിച്ചു.

​ശ്രീനാരായണ മഠത്തിൽ നിന്നും ആരംഭിച്ച സന്ദേശയാത്ര താഴെ പുന്നോൽ, ശ്രീനാരായണമഠം പുന്നോൽ, അറക്കലത്ത് മുക്ക് ശ്രീനാരായണ ട്രസ്റ്റ്, ജഗന്നാഥ ക്ഷേത്രം, മാടപീടിക, പാറാൽ, പൊതുവാച്ചേരി വഴി തിരികെ ശ്രീനാരായണ മഠത്തിൽ സമാപിച്ചു. യാത്രയുടെ സമാപനത്തിന് ശേഷം ഭക്തജനങ്ങൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.


വളരെ പുതിയ വളരെ പഴയ