Zygo-Ad

കാർഗിൽ വിജയദിവസ് ആഘോഷിച്ചു


തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ് ആഘോഷിച്ചു. സ്കൂളിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 

വിശിഷ്ടാതിഥി കേണൽ ബി.കെ. നായർ, പി.ഐ സ്റ്റാഫ് ഹവിൽദാർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും കാഡറ്റുകളും സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് കാഡറ്റുകൾ കാർഗിൽ ദിന പ്രതിജ്ഞയെടുത്തു.

​കാർഗിൽ യുദ്ധത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ സൈന്യം ശത്രു രാജ്യത്തിനെതിരെ നേടിയ വീര വിജയത്തെക്കുറിച്ചും കേണൽ ബി.കെ. നായർ സംസാരിച്ചു.

​സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ശിവദാസ് മാറോളി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി. സുമേഷ്, ഹെഡ്മിസ്ട്രസ് സി.പി. സജിനി എന്നിവർ സംസാരിച്ചു.

​അധ്യാപകരായ സി.കെ. ഹരിദാസ്, കെ. പ്രീത, എ.പി. അനില, വി. സലിം ഖുറേഷി, വി. ഷബീർ എന്നിവർ നേതൃത്വം നൽകി. അസോസിയേറ്റ് എൻ.സി.സി ഓഫിസർ കെ. സജേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ഷീജ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ