Zygo-Ad

ഏറ്റവും മികച്ച കോളേജ് കായികാധ്യാപകനുള്ള ജി വി രാജ സംസ്ഥാന പുരസ്കാരം ഡോ. കെ പി പ്രശോഭിത്തിന്


തലശ്ശേരി: ഏറ്റവും മികച്ച കോളേജ് കായികാധ്യാപകനുള്ള ജി വി രാജ സംസ്ഥാന പുരസ്കാരം നേടിയ ഡോ. കെ പി പ്രശോഭിത്തിനെ, ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറം ആദരിച്ചു.

പ്രസിഡന്റ് പ്രൊഫ. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. സെക്രടറി മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡു നേടിയ പ്രൊഫ. എൻ പ്രഭാകരൻ, പത്മപ്രഭ അവാർഡ് നേടിയ ഡോ. ആർ രാജശ്രീ എന്നിവരേയും അവരുടെ അസാന്നിദ്ധ്യത്തിൽ ആദരിച്ചു.

പ്രൊഫസർമാരായ കെ പി സദാനന്ദൻ, വി രവീന്ദ്രൻ, എം സുരേന്ദ്ര ബാബു, കെ മുരളിദാസ്, സി കെ ചന്ദ്രി, പി ആർ രമണി, കെ വി മഞ്ജുള എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ