തലശ്ശേരി: ചെറുവക്കര കുടുംബ സംഗമം വിവിധ പരിപാടികളോടെ തലശ്ശേരി ഓറിയ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷപൂർവ്വം സംഘടിപ്പിച്ചു. കുടുംബത്തിലെ മുതിർന്ന കാരണവർ റഹീം ചെറുവക്കര പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫൈസൽ ഹാജി ക്വാളിറ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ഹാഫിളുകളായ കുട്ടികളെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും ചെയ്തു. പ്രൊഫഷണൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചെറുവക്കര തറവാടിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് മുൻ നഗരസഭാ ചെയർമാൻ അഡ്വ. എം.വി. മുഹമ്മദ് സലീം വിശദീകരിച്ചു നൽകി. കുടുംബത്തിന്റെ കീഴിൽ നടക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് അഹമ്മദ് അൻവർ ചെറുവക്കര സംസാരിച്ചു.
ചടങ്ങിൽ സാഹിർ ചെറുവക്കര സ്വാഗതവും പി.എം. നാസർ ആശംസയും സിദ്ദിഖ് ചെറുവക്കര നന്ദിയും പറഞ്ഞു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളായ കുട്ടികളുടെ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി.
