Zygo-Ad

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും നൽകി


എരഞ്ഞോളി : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്‌ പരിധിയിലെ മത്സ്യ തൊഴിലാളികൾക്ജ് വള്ളവും വലയും നൽകി. കാളി പുഴയോരത്തു നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സഫീറ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ കാട്ടിയത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എം പി ശ്രീഷ മുഖ്യ അഥിതി ആയി. ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങളായ സുശീൽ ചന്ദ്രോത്ത്, ജനാർദ്ദനൻ, കെ.രാജൻ, എം.കണ്ട്യയൻ ഷീബ, വിബിത സന്ദീപ്, മുൻ മെമ്പർ ഷക്കീൽ, തുടങ്ങിയവർ ആശംസകൾ നേർന്നു. ഫിഷറീസ് ഓഫീസർ സീന സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ