Zygo-Ad

പാർസൽ സർവീസ് നീക്കാനുള്ള റെയിൽവേയുടെ തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാൻ വി എ നാരായണൻ

 


തലശ്ശേരി : തലശ്ശേരി റെയിൽവെ പാർസൽ സർവ്വീസ് നിർത്തലാക്കാനുള്ള , റെയിൽവെ തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് കെ പി സി സി ട്രഷറർ വി.എ.നാരായണൻ പ്രസ്താവിച്ചു. തീരുമാനം റദ്ദാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.   

               തലശേരി റെയിൽവെ പാർസൽ സർവ്വീസ് നിർത്തലാക്കാനുളള , കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയപ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

     ഡിസിസി ജന: സെക്രട്ടറി കെ.പി. സാജു, കെ.സുരേശൻ ,കെ. ശശിധരൻ , എ. ഷർമ്മിള, പി.വി.രാധാകൃഷ്ണൻ ,ജെതീന്ദ്രൻ കുന്നോത്ത് സംസാരിച്ചു.

    ഒ.ഹരിദാസ് ,കെ.പി. രാഗിണി, ഉച്ചുമ്മൽ ശശി, പി.ഒ. റാഫി ഹാജി, കെ.ലതിക , എം.നസീർ , യു.സിയാദ്, പി.എൻ പങ്കജാക്ഷൻ, കെ.പി. മനോജ് കുമാർ , പി.കെ.സോന, എം.പി. സുധീർ ബാബു, എൻ. ഹരീന്ദ്രൻ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ