Zygo-Ad

കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ തലശ്ശേരിയിൽ പിടിയിൽ

 


​തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന 4.19 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിവിരുദ്ധ നടപടിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി തലശ്ശേരി, കണ്ണൂർ ഡാൻസാഫ് ടീമും തലശ്ശേരി പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

​കൊളശ്ശേരി അണ്ടർപാസിന് സമീപത്ത് വെച്ച് അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ലഹരിവസ്തുക്കളും കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

​ചമ്പാട് പുതുക്കുടി മനയത്ത് വയലിൽ ഷദാബ് റോഷൻ (31), പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ റഫ്നാസ് (29), പുന്നോൽ മുസ്താഫി (31) എന്നിവരാണ് അറസ്റ്റിലായത്.


വളരെ പുതിയ വളരെ പഴയ