Zygo-Ad

പരിസ്ഥിതി ദിനം; കതിരൂർ വി.എച്ച്.എസ്.എസിലും തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു

 


തലശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കതിരൂർ വി.എച്ച്.എസ്.എസ് ഹയർ സെക്കന്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. യൂണിറ്റിന്റെ ദത്തു ഗ്രാമത്തിൽ നടത്തിയ വാഴക്കന്ന് വിതരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സി.കെ. ധനേശൻ നിർവ്വഹിച്ചു.

തുടർന്ന് കതിരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ പ്രോഗ്രാം ഓഫീസർ ഫൈസൽ പി.കെ. വാഴക്കന്നു നട്ടു. ചടങ്ങിൽ ഫാത്തിമ സിയ ഷംസ് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പരിസ്ഥിതി ദിന പ്രതിജ്ഞ, കുട്ടികളുടെ തനതിടങ്ങളിൽ ഫലവൃക്ഷത്തൈ നടൽ എന്നിവയും എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. സീനിയർ അസിസ്റ്റന്റ് ബിന്ദുശ്രീ കെ, പ്രോഗ്രാം ഓഫീസർ ഫൈസൽ പി.കെ, ഡോ. ഷംന, ബിന്ധ്യ എം, സുമി, ദീപക് കരുവഞ്ചാൽ, വോളണ്ടിയർ ലീഡർമാരായ മുഹമ്മദ് അസ്അദ്, ഹരിലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കേരള സർക്കാരും മലബാർ ദേവസ്വം ബോർഡും ചേർന്ന് നടപ്പാക്കുന്ന ദേവാരണ്യം പദ്ധതിയുടെ ഭാഗമായി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും പരിസ്ഥിതി ദിനാചരണം നടന്നു. പദ്ധതിയുടെ ക്ഷേത്രതല ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി ചെയർമാൻ അഡ്വ. കെ സത്യൻ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു. ചടങ്ങിൽ എക്സിക്യുട്ടീവ് ഓഫീസർ സി.എം ശ്രീജിത്ത്, മാനേജിംങ്ങ് ട്രസ്റ്റി എൻ. ആർ അജയകുമാർ, ട്രസ്റ്റി ജയാനന്ദൻ മാസ്റ്റർ, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ