തലശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു ടി എസ് സി) ഹോക്കി അക്കാദമിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിന് സമീപമുള്ള ഗുണ്ടർട്ട് സർക്കിളിലാണ് പരിപാടി സംഘടിപ്പിച്ചത്.
യു ടി എസ് സി പ്രസിഡന്റ് കെ ജെ ജോൺസൺ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഹോക്കി ജനറൽ സെക്രട്ടറി കെ. നിയാസ് ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ ചടങ്ങിൽ പരിസ്ഥിതി സന്ദേശം കൈമാറി. യു ടി എസ് സി ഭാരവാഹികളായ തഫ്ലീ മാണിയാട്ട്, എ കെ റാഹിദ്, സാമുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി കായിക പ്രതിഭകളും ചടങ്ങിൽ പങ്കെടുത്തു.
