Zygo-Ad

സിജി തലശ്ശേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു

 


തലശ്ശേരി: വിദ്യാഭ്യാസ തൊഴിൽ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) തലശ്ശേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.  

തലശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സിജിയുടെ വിദ്യാഭ്യാസ ഗൈഡൻസ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഭാരവാഹികളായി റമീസ് പാറാൽ (പ്രസിഡണ്ട്),  സൗജത്ത് ടീച്ചർ (വൈസ് പ്രസിഡണ്ട്), സൈനുദ്ദീൻ കായ്യത്ത് (സെക്രട്ടറി), നിശാന ടീച്ചർ (ജോ: സെക്രട്ടറി), അബ്ദുല്ല നഷീത്ത് (ട്രഷറർ),  റഫീദ മജീദ് (കോഡിനേറ്റർ)  എന്നിവരെ തിരഞ്ഞെടുത്തു.

കെയർ ആൻഡ് ക്യുയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാബിർ പി ഒ  ഉദ്ഘാടനം ചെയ്തു. റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ സിറാജുദ്ദീൻ പറമ്പത്ത് പരിശീലന ക്ലാസിന് നേതൃത്വം നൽകി. സൈനുദ്ദീൻ കായ്യത്ത്,  റഫീദ മജീദ്, സൗജത്ത് ടീച്ചർ,  അബ്ദുള്ള നശീത്ത്, നിശാന ടീച്ചർ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ