തലശ്ശേരി തലശ്ശേരി കുണ്ടൂർമല എൻജിനീയറിങ് കോളേജിൽ വെച്ച് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ മൂല്യനിർണയത്തിന് വെച്ച ഉത്തരകടലാസ് മോഷണം പോയതായി പരാതി. കെടിയു രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പവർ ഇലക്ട്രോണിക്സ‌് ഡ്രൈവ് പേപ്പറിന്റെ ഉത്തരക്കടലാസ് ആണ് കാണാതായത്.
മൂല്യനിർണയത്തിനിടെ അധ്യാപകർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്താണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അധ്യാപകരും അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കോളേജിൽ ആ സമയത്ത് ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
