തലശ്ശേരി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ ശിഹാബ് തങ്ങൾ സൗദത്തിൽ മുസ്ലീം ലീഗ് ജില്ല ഉപാധ്യക്ഷൻ അഡ്വ കെ എ ലത്തീഫ് ഉദ്ഘടനം ചെയ്തു. സി കെ പി മമ്മു അധ്യക്ഷത വഹിച്ചു.
എ കെ ആബൂട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി. എൻ മഹമൂദ്, റഷീദ് കരിയാടൻ, എ കെ സക്കരിയ, വി ജലീൽ, മഹറൂഫ് ആലഞ്ചേരി, അബ്ദുൽ റഹിമാൻ, കെ സി ഷബീർ, ടി വി റാഷിദ, റുബ്സീന ടി എം, തഫ്‌ലിം മാണിയാട്ട്, അഫ്സൽ മട്ടാമ്പ്രം, റമീസ് നരസിംഹം, തസ്നി കെ സി, അഫ്നിദ് യു, തുടങ്ങിയവർ പങ്കെടുത്തു. അഹമ്മദ് അൻവർ സ്വാഗതവും മുനവർ അഹമ്മദ് നന്ദിയും പറഞ്ഞു.
