തലശ്ശേരി: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഓഫ് ഇന്ത്യ (സിജി) തലശ്ശേരി താലൂക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നീറ്റ് യു ജി മെഡിക്കൽ അഡ്മിഷൻ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.
തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഐ എം എ തലശ്ശേരി സെക്രട്ടറി ഡോ. രജന ദിൽനാഥ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡണ്ട് സൗജത്ത് ടീച്ചർ അധ്യക്ഷ വഹിച്ചു.
പ്രമുഖ കരിയർ ഗൈഡും നീറ്റ് കൗൺസിലിംഗ് വിദഗ്ധനുമായ റമീസ് പാറാൽ സെമിനാറിന് നേതൃത്വം നൽകി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സെമിനാറിൽ വിശദീകരിച്ചു. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സംശയങ്ങൾക്ക് മറുപടി നൽകി.
സിജി തലശ്ശേരി താലൂക്ക് ചാപ്റ്റർ സെക്രട്ടറി സൈനുദ്ദീൻ കായ്യത്ത്, നന്മ വെൽഫയർ സെക്രട്ടറി അബ്ദുൽ റഹീം, സിജി തലശ്ശേരി താലൂക്ക് ചാപ്റ്റർ കോ-ഓർഡിനേറ്റർ റഫീദ മജീദ്, കണ്ണൂർ ജില്ലാ കെ സി ഡബ്ല്യു സി സെക്രട്ടറി റഫീന മയ്യിൽ, ജാബിർ സാഹിബ് എന്നിവർ പ്രസംഗിച്ചു.
തലശ്ശേരി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി രക്ഷിതാക്കളും വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.
