Zygo-Ad

തലശ്ശേരി ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് ആവശ്യവുമായി മന്ത്രി അഡ്വ. സണ്ണി ജോസഫിന് നിവേദനം നൽകി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി


തലശ്ശേരി: ഇരിട്ടി, തലശ്ശേരി, വടകര താലൂക്കുകള്‍ ഉള്‍പ്പെടുത്തി തലശ്ശേരി ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി മന്ത്രി അഡ്വ. സണ്ണി ജോസഫിന് നിവേദനം നല്‍കി.

 സിവില്‍ സ്റ്റേഷന്‍, സബ് കലക്ടറുടെ ബംഗ്ലാവ്, കാര്യാലയം, വിശാലമായ ആര്‍.ടി.ഒ ഓഫിസ് കെട്ടിടം, ജനറല്‍ ആശുപത്രി, ജില്ല കോടതി, ജില്ല രജിസ്ട്രാര്‍ ഓഫിസ്, അന്താരാഷ്ട്ര വിമാനത്താവളം, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊട്ടിയൂര്‍- തിരുനെല്ലി ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍, തൊഴില്‍ നൈപുണ്യ കേന്ദ്രമായ എന്‍.ടി.ടി.എഫ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് തലശ്ശേരിയെ ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിവേദനത്തിലൂടെ യു.ഡി.എഫ് ഉന്നയിച്ചത്.

ചെയർമാൻ എൻ. മഹമൂദ്, കൺവീനർ അഡ്വ. സി.ജി. അരുൺ, അഡ്വ കെ ലത്തീഫ്, എം പി അരവിന്ദാക്ഷൻ, എ കെ അബൂട്ടി ഹാജി, സജീവ് മാറോളി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

വളരെ പുതിയ വളരെ പഴയ