തലശ്ശേരി കോപാലം റൂട്ടിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. മൂഴിക്കരയിൽ തമിഴ്നാട് രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഈ റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
ബുധനാഴ്ച ഉച്ചമുതൽക്കാണ് ഇന്ധനം നിറച്ച ലോറി വഴിയിൽ കുടുങ്ങിയത്. കോപാലത്തുനിന്നും ഇന്ധനം നിറച്ച ശേഷം തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ഈ വാഹനം. ലോറി വഴിയിൽ കിടക്കുന്നതു കാരണം റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നത്.
റോഡിൽ വാഹനങ്ങളുടെ തിരക്കേറിയതോടെ മണിക്കൂറുകളോളമായി ഇവിടെ വലിയ രീതിയിലുള്ള ഗതാഗതസ്തംഭനമാണ് ഉണ്ടായിരിക്കുന്നത്. തിരക്ക് ഒഴിവാക്കാനായി ഈ റൂട്ടിലൂടെയുള്ള വാഹനയാത്രക്കാർ മറ്റ് ബദൽ വഴികൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിക്കുന്നു.
