പിണറായി: അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിനിടെ ലഭിച്ച ബ്രേസ്ലെറ്റ് ഉടമയ്ക്ക് കൈമാറി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. പാറപ്രം മേഖലയിലെ പി ജിഷ്ണു, വി കെ സുമേഷ് ചന്ദ്രൻ, ടി സിജീഷ് എന്നിവർ സ്കൂൾ ശുചീകരിക്കുന്നതിനിടെയാണ് ബ്രേസ്‌ലെറ്റ് കണ്ടെത്തിയത്.
തുടർന്ന് സ്കൂൾ അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത് സ്കൂളിലെ പൂർവ വിദ്യാർഥിനി എ എം ഗീതാഞ്ജലിയുടേതാണെന്ന് കണ്ടെത്തി. പിടിഎ പ്രസിഡന്റ് ടി ആർ വിധുവിന്റെ സാന്നിധ്യത്തിൽ ഗീതാഞ്ജലിക്ക് ബ്രേസ്ലെറ്റ് കൈമാറി.
