Zygo-Ad

തലശ്ശേരിയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു :ആയുർവേദ മെഡിക്കൽ അസോസിയേഷനും സായിയും സംയുക്തമായി യോഗപരിശീലനം സംഘടിപ്പിച്ചു


ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തലശ്ശേരി ഏരിയയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരിയും സംയുക്തമായി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ചടങ്ങിൽ ഡോ. സെബിന അധ്യക്ഷത വഹിച്ചു. സ്പോർട്‌സ് കോർഡിനേറ്ററായ ഡോ. അരുൺ ബാലൻ യോഗദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സായ് അക്കാദമി ചീഫ് കോച്ച് മനോജ് ചടങ്ങിൽ സ്വാഗതവും എ എം എ ഐ തലശ്ശേരി ഏരിയ സെക്രട്ടറി ഡോ. ലിനീഷ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സായ് അക്കാദമിയിലെ കുട്ടികൾക്കായി പ്രത്യേക യോഗപരിശീലനം സംഘടിപ്പിച്ചു. ഡോ. ദിജോ, ഡോ. ലിനീഷ, ഡോ. വൈഷ്ണവി എന്നിവർ കുട്ടികൾക്കുള്ള യോഗപരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ