തലശ്ശേരി മുസ്‌ലിം യുത്ത് ലീഗ് കണ്ണൂർ ജില്ലാ തല ചിറക് നേതൃ കേമ്പിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ്തലശ്ശേരി മണ്ഡലം ചിറക് ക്യാമ്പയിൻ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി കെ മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം യൂ ത്ത് ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമൂദ് അദ്ധ്യക്ഷത വഹിച്ചു കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഷബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി .
ജില്ലാ സെക്രട്ടറിയും നിയോജക മണ്ഡലം നിരീക്ഷകൻ റാഫി കണ്ടോത് വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ, ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ തഫ്ലീം മാണിയാട്ട്, ജില്ലാ എം എസ് എഫ് സെക്രട്ടറി സാഹിദ് സൈനുദ്ധീൻ, സഫ്‌വാൻ മേക്കുന്നു, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
വിവിധ സെഷനുകളിലായി സങ്കടിപ്പിച്ച ക്യാമ്പിൽ ദിൽഷാദ് മാരിയമ്മ, നസ്താസ് കതിരൂർ, ഷാഹിദ് ഉസ്സൻമൊട്ട, ഫഹദ് പുനത്തിൽ, അഫ്നിദ്, ഷാനിദ് വാഫി ചൊക്ലി, നിസാം പുന്നോൽ, സിനാൻ, റുഫൈസ്, നജാദ് പികെ, നൗഷാദ് മാകൂട്ടം, മുനീർ കൈവട്ടം, ഷഫീർ വടക്കുമ്പാട്, സാബാദ്, റഫൽ, അലിയാമിൻ എന്നിവർ പങ്കെടുത്തു.
മണ്ഡലം ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം സ്വാഗതവും ട്രഷറർ തശ്രീഫ് ഉസ്സൻമൊട്ട നന്ദിയും പറഞ്ഞു
