Zygo-Ad

ഭരണമാറ്റം; മലബാർ കാൻസർ സെന്ററിന് ബജറ്റ് വിഹിതത്തിൽ 11 കോടിയുടെ നഷ്ടം


തലശേരി: യുഡിഎഫ് സർക്കാർ അധികാരമേറ്റ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചപ്പോൾ മലബാർ കാൻസർ സെന്ററിന് (എംസിസി) വലിയ തിരിച്ചടി. 

മുൻ എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ കാൻസർ സെന്ററിനായി വകയിരുത്തിയിരുന്ന തുകയിൽ നിന്നും 11 കോടി രൂപയാണ് മുഖ്യമന്ത്രി വിഡി സതീശൻ വെട്ടിമാറ്റിയത്. 

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച എൽഡിഎഫ് ബജറ്റിൽ എംസിസിക്ക് പ്ലാൻ ഫണ്ടിൽ 50 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത്, പുതിയ സർക്കാർ ഇത് 39 കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു.

ആശുപത്രിയിലെ അണുബാധ നിയന്ത്രണം, ലാബുകളുടെ നവീകരണം, മെഡിക്കൽ ലൈബ്രറി വിപുലീകരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, വിവിധ വകുപ്പുകളുടെ വികസനം തുടങ്ങിയ അത്യാവശ്യ പ്രവൃത്തികൾക്കായി നീക്കിവെച്ച തുകയിലാണ് ഇപ്പോൾ കടുംവെട്ടുണ്ടായിരിക്കുന്നത്.

എംസിസി ഉൾപ്പെടുന്ന വടകര മണ്ഡലത്തിലെ മുൻ ലോക്സഭാംഗമായിരുന്ന കെ മുരളീധരൻ തന്റെ ഔദ്യോഗിക കാലാവധിയിൽ ഒരിക്കൽ പോലും ഈ ആശുപത്രി സന്ദർശിച്ചിരുന്നില്ല. 

കാലാവധി കഴിയുന്നതിന് തൊട്ടുമുൻപ് എംസിസിയിൽ എത്തിയപ്പോൾ അദ്ദേഹം ഇക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.

 എന്നാൽ നിലവിൽ അദ്ദേഹം ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പുതുക്കിയ ബജറ്റിൽ തന്നെ കാൻസർ സെന്ററിന് ഫണ്ട് കുറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 എംപിയായിരുന്ന കാലത്തെ അതേ അവഗണനയാണോ ആരോഗ്യമന്ത്രി പദവിയിലെത്തുമ്പോഴും തുടരുന്നതെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ