കൂത്തുപറമ്പ്: ചിറക്കര കെ.ടി.പി മുക്കിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ ബുളളറ്റ് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിനാണ് (26) അപകടത്തിൽ പരുക്കേറ്റത്. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശേരി ഭാഗത്തേക്ക് ബുളളറ്റിൽ പോവുകയായിരുന്ന റിഷാൽ, കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു. കെ.ടി.പി മുക്കിലെ വളവിൽ വച്ചാണ് അപകടമുണ്ടായത്. രണ്ട് ബസ്സുകൾക്കിടയിൽ പെട്ട ബുളളറ്റ് പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്.
