Zygo-Ad

പിണറായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 


പിണറായി: പിണറായി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിനുള്ളിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി സൗത്ത് വിഷ്ണു ഭവനിൽ കോങ്ങാട്ട് രവീന്ദ്രൻ (79) ആണ് മരണപ്പെട്ടത്. ബാങ്കിലെ സ്ഥിരം സുരക്ഷാ ജീവനക്കാരൻ അവധിയിലായതിനെ തുടർന്ന് പകരം ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം.

തനിച്ചു താമസിക്കുന്ന രവീന്ദ്രൻ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകിട്ടായിട്ടും ഇദ്ദേഹത്തെ പുറത്തൊന്നും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഡിറ്റോറിയത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം പിണറായി സഹകരണ ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിരുന്ന രവീന്ദ്രൻ സി പി എം പിണറായി സൗത്ത് ബ്രാഞ്ച് അംഗം കൂടിയാണ്.

പരേതനായ കുഞ്ഞിരാമന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പരേതയായ കക്കോത്ത് രാധ. മക്കൾ: സാബു (ബിസിനസ്, മുംബൈ), ഷാജില, പരേതരായ ഷാജി, ഷനോജ്. മരുമക്കൾ: ബീന (ചിറ്റാരിപ്പറമ്പ്), ഷൈജ (വെണ്ടുട്ടായി), ജയദേവൻ (മുഴപ്പാല). സംസ്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് പിണറായി പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ നടക്കും.


വളരെ പുതിയ വളരെ പഴയ