തലശ്ശേരി: കണ്ണൂർ ജില്ലാ എ . ഇ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടാമ്പ്രം മദ്രസ അൻവാരിയ എൽ .പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള വാട്ടർ ബോട്ടിൽ വിതരണം തലശ്ശേരി എ എസ് പി ഡോ എം നന്ദഗോപൻ ഐ പി എസ് നിർവ്വഹിച്ചു.
എച്ച് എം ഷീബ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ പ്രസിഡണ്ട് പി. പി മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.വി ഖാലിദ് പദ്ധതി വിശദീകരിച്ചു .വാർഡ് കൗൺസിലർ റഫ്‌സീന, ഡോ . മൊയ്തു, കെ.പി നൗഷാദ് , സൗജത്ത് ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു.
