Zygo-Ad

മുസ്ലീം ലീഗ് കമ്മിറ്റി മുനിസിപ്പൽ ഓഫീസ് പഠിക്കൽ 2 ന് ധർണ്ണ നടത്തും


തലശ്ശേരി : നഗരത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഭരണകൂടം കാണിക്കുന്ന അനാസ്ഥക്കെതിരെ തലശ്ശേരി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി മുനിസിപ്പൽ ഓഫീസ് പഠിക്കൽ ധർണ്ണ നടത്തും. 2 ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. 

അഡ്വ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഗതാഗത യോഗ്യമാക്കാനോ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തി നടത്താനോ നഗരസഭക്കു സാധിച്ചിട്ടില്ല.

 ഷിഗെല്ല രോഗം പോലും ഈയ്യിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആവശ്യമായ ശുചീകരണ തൊഴിലാളികളെ നൽകാതെ ജനപ്രതിനിധികളെ വട്ടം കറക്കുകയാണ് നഗരസഭ. 

തലശ്ശേരി നഗരസഭ ജനഹിതം മനസിലേക്കാതെ തീർത്തും പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണയുമായി രംഗത്തുവന്നിരിക്കുന്നത്. ധർണ്ണയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ പി മമ്മു അധ്യക്ഷത വഹിക്കും. 

ജില്ല, മണ്ഡലം മുനിസിപ്പൽ ലീഗ് പോഷക സംഘടന ഭാരവാഹികൾ ധർണ്ണയിൽ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സി കെ പി മമ്മു, ജന. സെക്രട്ടറി സി അഹമ്മദ് അൻവർ, ട്രഷറർ മുനവർ അഹമ്മദ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ