Zygo-Ad

പതിനഞ്ചാം വാർഷികത്തിൽ സംഗീതത്തിലലിഞ്ഞ് ചേർന്ന് സ്നേഹതീരം


തലശ്ശേരി: സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വറ്റാത്ത ശ്രുതിലയങ്ങൾ തീർത്ത് ലവ് ഷോർ - നമ്പർ വൺ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികം വർണ്ണാഭമായി നടന്നു. 

ദുബായ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയരക്ടർ റാഫി ആയിച്ചാസ് ഉദ്ഘാടനം ചെയ്തു. പല വാട്സാപ്പ് കൂട്ടായ്മകളും അകാലത്തിൽ നിന്നു പോവുമ്പോൾ പതിനഞ്ച് വർഷത്തോളം സംഗീതത്തിലൂടെ സ്നേഹത്തിനും സൗഹൃദത്തിനും കോട്ടമില്ലാതെ പൂർവ്വാധികം മികവോടെ ഇപ്പോഴും തുടരുകയും ഇടക്കിടെ ഇത്തരത്തിൽ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ അഡ്മിൻ സൈറയുടെ ആത്മാർത്ഥ സേവനമികവാണെന്നും, അതിൽ ലൗ ഷോർ വാട്സാപ്പ് ഗ്രൂപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും റാഫി ആയിച്ചാസ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ജവാദ് അഹമ്മദ് റാഫി ഐച്ചാസിന് നല്കി നിർവ്വഹിച്ചു. സമീർ ധർമ്മടം മുഖ്യ പ്രഭാഷണം നടത്തി. 

ഗായകരായ ഫിറോസ് ബാബു, എം.എ.ഗഫൂർ, ജെസ്സി രാഗേഷ്, ഫാത്തിമ മാളിയേക്കൽ, നജീബ് മാമാസ് തുടങ്ങിയവർ സംസാരിച്ചു. 

അഡ്മിൻ സൈറ മുഹമ്മദ് സ്വാഗതവും ജാഫർ ജാസ് നന്ദിയും പറഞ്ഞു. ബക്കർ തോട്ടുമ്മൽ, ശബാ സുബൈർ, ഫസൽ മുഹമ്മദ്, നിട്ടൂർ നൗഫൽ, അഴിയൂർ ഷാഫി, സിറാജ് മാമൂസ്, മുസ്തഫ മുഴപ്പിലങ്ങാട്, ദിൽഷ, ഡയാന ആൽഫ്രഡ് നേതൃത്വം നല്കി. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ