Zygo-Ad

തലശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ തീപ്പിടിത്തം

 


തലശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ലാഫെയർ ഹോട്ടലിൽ തീപ്പിടിത്തം ഉണ്ടായി. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി ചേർന്നാണ് തീയണച്ചത്. കൃത്യമായ സമയത്ത് ഇടപെടാൻ സാധിച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.

അപകടത്തിൽ ആർക്കും ആളപായമില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ