Zygo-Ad

ഇളനീരാട്ട മഹോത്സവം; ആച്ചുകുളങ്ങര മഠത്തിലും പുന്നോലും മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി


തലശ്ശേരി : ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ജഗന്നാഥ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ഇളനീരാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള മുക്കിച്ചന പ്രാർഥനാ ചടങ്ങ് ഭക്തിസാന്ദ്രമായി നടത്തി. വ്രതാനുഷ്ഠാനങ്ങളോടെ 45 ഭക്തരാണ് ഇത്തവണ മുക്കിച്ചന ചടങ്ങിൽ പങ്കെടുത്തത്.

ഇവർ ഞായറാഴ്ച വൈകുന്നേരം ഇളനീർ കാവുകളുമായി ജഗന്നാഥ ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് രാത്രി നടക്കുന്ന പ്രശസ്തമായ ഇളനീരാട്ടത്തിൽ പങ്കെടുക്കുകയും ചെയ്യും. ആച്ചുകുളങ്ങരയിൽ നടന്ന മുക്കിച്ചന ചടങ്ങുകൾക്ക് ടി.എൻ.സുരേഷ് ബാബു, രവീന്ദ്രൻ കുനിയിൽ, സന്തോഷ്‌ കൊയിലത്ത്, കെ.സി. രാജേഷ്, കെ. സന്തീഷ്, ഷിനോജ് മുല്ലോളി, സതീശൻ അനശ്വര, ഷൈനേഷ് വിപഞ്ചിക എന്നിവർ നേതൃത്വം നൽകി. ഇതിന് പുറമെ പുന്നോൽ ശ്രീനാരായണ മഠത്തിലും ഇളനീരാട്ടത്തിനോടനുബന്ധിച്ചുള്ള മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടന്നു.




വളരെ പുതിയ വളരെ പഴയ