കാടാച്ചിറ: കാടാച്ചിറ - മമ്മാക്കുന്ന് റോഡ് മഴയില്‍ തകർന്ന് തരിപ്പണമായി. വലിയ കുഴികള്‍ റോഡില്‍ രൂപപെട്ടതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ചെളിവെള്ളത്തില്‍ കയറി ഇറങ്ങിയാണ് പോകുന്നത്.
വഴി യാത്രയും അസാദ്ധ്യമായിരിക്കുകയാണ് കടമ്പൂർ സ്കൂളിലേക്ക് പോകുന്ന നൂറ് കണക്കിന് വാഹനങ്ങള്‍ വന്നു മടങ്ങുന്ന തീര റോഡാണിത്.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്ക ശക്തമാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
