Zygo-Ad

സി കെ ജി അനുസ്മരണം വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു


തലശ്ശേരി: ആദർശ രാഷ്ടീയത്തിന്റെ റോൾ മോഡലായിരുന്നു മുൻ കെ പി സി സി പ്രസിഡണ്ട് സി.കെ ഗോവിന്ദൻ നായരെന്ന്, കെ പി സി സി പ്രസിഡണ്ടും, വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന അഡ്വ: സണ്ണി ജോസഫ് പ്രസ്താവിച്ചു. 

കോൺഗ്രസിന്റെ പ്രസക്തി ഇന്ന് രാജ്യത്ത് വർദ്ധിച്ചു വരികയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പാരിസ് പ്രസിഡൻസി ഹാളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി കെ ജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായുള്ള നിരവധി സമരങ്ങളിൽ സികെ ജി പങ്കെടുത്തിട്ടുണ്ട്.

ഉപ്പു സത്യാഗ്രഹത്തിൽ അദ്ദേഹം സജീവമായ ഒരു പോരാളിയായിരുന്നു. വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തിൽ ഉൾപ്പെടെ ഗാന്ധിജി ആഹ്വാനം ചെയ്ത നിരവധിയായ സമരങ്ങളിൽ ആദർശ ധീരനായ സി കെ ജി കോൺഗ്രസിന്റെ പോരാളിയായി പങ്കെടുത്തിട്ടുണ്ട്.

അങ്ങനെയാണ് അദ്ദേഹം മലബാർ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി ആദ്യം വരുന്നത്. 1950 ൽ കെ പി സി സി യുടെ പ്രസിഡൻ്റായി കേളപ്പജിയെ പരാജയപ്പെടുത്തിയാണ് സികെജി തെരഞ്ഞെടുക്കപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി കെ ജി ഇരുന്ന സ്ഥാനത്താണ് ഇന്ന് ഞാൻ ഉള്ളതെന്നതിൽ എനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

 കെ.പി.സി.സി. ട്രഷറർ വി.എ നാരായണൻ , സജീവ് മാറോളി, കെ .പി .സാജു, അഡ്വ:സി.ജി. അരുൺ, ഡോ: രാജീവ് നമ്പ്യാർ എം.പി.അസ്സൈനാർ, അഡ്വ: കെ.ഷുഹൈബ്, പി.വി.രാധാകൃഷ്ണൻ, ജെതീന്ദ്രൻ കുന്നോത്ത്, വി.എൻ. ജയരാജ്, മണ്ണയാട് ബാലകൃഷ്ണൻ, കെ.സുരേശൻ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ