തലശ്ശേരി: രക്തദാനത്തില്‍ മാതൃക കാട്ടിയ ജില്ലാ മുസ്ലിം യൂത്ത് ലീഗിന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍ഫ്യൂഷന്‍ കൗണ്‍സിലിന്റെ ആദരം.
ലോക രക്തദിനാചരണത്തിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മമണ്യം, ഡോ.ചന്ദ്രന്‍ നായര്‍ എന്നിവരില്‍ നിന്ന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ തഫ് ലിം മാണിയാട്ട് ഏറ്റുവാങ്ങി. രക്തദാനത്തില്‍ മുസ് ലിം യൂത്ത് ലീഗിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കൗണ്‍സിലിന്റെ ആദരവ് നല്‍കിയത്.
എം.സി.സിയില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ മഹമൂദ്, യൂത്ത് ലീഗ് ബ്ലഡ് കോര്‍ഡിനേറ്റര്‍ ഫസല്‍ എരഞ്ഞോളി, തശ്രീഫ് ഉസ്സന്‍ മൊട്ട, യു. അഫ്‌നിദ്, സൈനുദ്ദീന്‍ കായത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
