കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലന്നു. നിപരോഗിയുടെ സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു.
ഇതോടെ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരും ആശുപത്രി വിട്ടു.
സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗിയുടെ സമ്പർക്ക പട്ടികയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങള്‍ നെഗറ്റീവ് ആണ്.
അതേസമയം നിലവില്‍ 104 പേരാണ് സമ്പർക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തില്‍ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 56 വീടുകളില്‍ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
