തലശ്ശേരി: കുട്ടി വായിക്കണമെങ്കിൽ കുടുംബം ആദ്യം വായന തുടങ്ങണമെന്ന ആശയത്തെ മുൻനിർത്തി തഅ്ലീ മുൽ അവാം യു.പി സ്കൂളിൽ അമ്മ വായന പരിപാടി വായന ദിനത്തത്തിൽ സംഘടിപ്പിച്ചു.
അഡ്വ: പി .വി സൈനുദ്ധീ ൻ ഉദ്ഘാടനം ചെയ്തു. പുസ്തകം പി .ടി .എ. പ്രസിഡന്റ് ഫാസിന ടി .സി .പിക്ക് കൈമാറി. യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി .എം റുബ്സീന അധ്യക്ഷത വഹിച്ചു.
വിജിന, ഒ. അബ്ദുള്ള എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ഹാജിറ മണ്ണിൽ സ്വാഗതവും എം.ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
