Zygo-Ad

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2026-28 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റിലേയ്ക്ക് പ്രവേശനം


തലശ്ശേരി : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്‌മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റിലേയ്ക്ക് പ്രവേശനം ജൂലൈ 3 ന് രാവിലെ 10. മുതൽ 1 മണി വരെ തലശ്ശേരിയിലെ മണ്ണയാടുളള സഹകരണ പരിശീലന ട്രെയിനിംഗ് കോളേജിൽ വച്ച് അഭിമുഖം നടക്കും.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാര ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

 സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും അർഹതയുളള സ്കോളർഷിപ്പിന് ഫിഷറീസ് കാർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്

50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 

കൂടുതൽ വിവരങ്ങൾ 9447002106/8547618290 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ