Zygo-Ad

മാരിയമ്മ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു


തലശ്ശേരി: എവറസ്റ്റ് ബേസ് കേമ്പ് പൂർത്തി കരിച്ച തലശ്ശേരി മാരിയമ്മ വാർഡ് കൺവിനർ എം.എം. കെ. റിയാസ് വാർഡ് നിവാസി ഹരിഷ് അഹമ്മദ് എന്നിവരെ മാരിയമ്മ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.

 പിലാക്കൂൽ ഖാഇദെ മില്ലത്ത് സെന്ററിൽ കെ. ഖാലിദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വക കെ.എ.ലത്തീഫ് ഉദ്ഘാടനം നിർവ്വഹിക്കുകയും ഇരുവരെയും മൊമെന്റൊ നൽകി ആദരിക്കുകയും ചെയ്തു. 

ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ എൻ. മൂസ്സ വി.കെ.ഹുസ്സയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് തഫ് ലീം മാണിയാട്ട് തിരുവങ്ങാട് വാർഡ് കൗൺസിലർ എ.ഷർമിള മാരിയമ്മ വാർഡ് കൗൺസിലർ നൂറ ടീച്ചർ, വ്യാപാരി വ്യവസായി എകോപന സമിതി ആക്റ്റിങ്ങ് പ്രസിഡണ്ട് പ്രസാദ്, കോയമ്പത്തൂർ ജില്ല കെ എം സി സി സിക്രട്ടറി ഷിബിലി, യൂത്ത് ലീഗ് മണ്ഡലം ഖജാൻജി തസ് രിഫ് ഫാറൂഖ് പാലൊട്ട് ടി.പി. ദിൽ ശാദ് ബഷീർ ടേസ്റ്റി ഏ.പി. റഹീം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 അനുമോദനത്തിന്ന് എം.എം.കെ റിയാസ്സ് ഹരിഷ് അഹമ്മദ് സമുചിതമായി മറുപടി പറഞ്ഞു. ചടങ്ങിൽ കെ.മുഹമ്മദ് റഹീസ് സ്വാഗതവും റുഫൈസ് നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ