തലശേരി: വേങ്ങാട് മെട്ട മൂസകോളനി റോഡിന് സമീപത്തെ വളയങ്ങാടൻ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ മകൻ നിജിലിനെ (37) കോടതി വെറുതെവിട്ടു. നിജിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് (മൂന്ന്) ഉത്തരവിട്ടത്. അച്ഛൻ ചന്ദ്രന്റെ പീഡനം മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്ന സംശയത്തെ തുടർന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2018 ഏപ്രിൽ 24ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മരവടിയും പട്ടികവടിയും ഉപയോഗിച്ച് ചന്ദ്രന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂത്തുപറമ്പ് പൊലീസാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എൻ ആർ ഷാനവാസ് ഹാജരായി.
