തലശ്ശേരി: തലശ്ശേരി മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു ) ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ മെമ്പർഷിപ്പ് പുതുക്കി യൂണിറ്റ് വൈസ്പ്രസിഡന്റും മുതിർ അംഗവുമായ എം കെ ഖാദർ ഹാജിയിൽ നിന്നും ഏറ്റുവാങ്ങി.
ചടങ്ങിൽ ടി വി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കെ കെ അലി, ഫൈസൽ ബി എച്ച് ആർ, മജീദ് കെ ആർ, അഷ്റഫ് പാലക്കൽ, ഷെരീഫ് ടി , തുടങ്ങിയവർ പങ്കെടുത്തു
