Zygo-Ad

ലഹരിമാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ; ജന പങ്കാളിത്തം അനിവാര്യമെന്ന് അഡ്വ കെ എ ലത്തീഫ്

 


തലശ്ശേരി :ഓപ്പറേഷൻ കുബേരയിലൂടെ കൊള്ളപ്പലിശക്കാരെ അടിച്ചമർത്തിയതുപോലെ ലഹരിമാഫിയയുടെ വേരറുക്കാൻ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ കെ എ ലത്തീഫ് ആവശ്യപ്പെട്ടു. ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഢ്യ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ലഹരിയുടെ വിപത്ത് സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. എൽ എൻ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഉമർ വിളക്കോട് മുഖ്യപ്രഭാഷണം നടത്തി. രോഷ്നി ഖാലിദ്, കാദർ മുണ്ടേരി, അഹമ്മദ് തളയംകണ്ടി, സാഹിർ പാലക്കൽ, വി പി അബ്ദുള്ള ഹാജി, തെക്കയിൽ സക്കീന, ഷബാന ടീച്ചർ, അഷ്റഫ് പാലപ്പുഴ, മുഹമ്മദ് പൂന്തോട്ടം, തെസ്ലിം മാണിയാട്ട്, നിസാർ മുരിക്കഞ്ചേരി, റഷീദ് കരിയാടൻ, മുനവ്വർ അഹമ്മദ്, കളത്തിൽ മൊയ്തീൻ, പി പി സിറാജ്, പി വി മൻസൂർ, ജംസീർ മഹ്മൂദ്, റഷീദ് തലായ്, ഷഹബാസ് കായ്യത്ത്, ഫൈസൽ അബൂബക്കർ, ജലാലുദ്ദീൻ പാറാട്, ജലീൽ സി എച്ച് തുടങ്ങിയ പ്രമുഖ നേതാക്കളും സാമൂഹിക പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ