തലശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും 'എ പ്ലസ്' നേടി തലശ്ശേരി ഗവൺമെൻ്റ് ടൗൺ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായിരിക്കുകയാണ് വരേണ്യ പി. തനിക്ക് ഏറെ പ്രിയപ്പെട്ട അറബി ഭാഷയിലും ഉന്നത വിജയം കൈവരിച്ചാണ് ഈ മിടുക്കി തിളങ്ങിയത്.
ജി.എൽ.പി സ്കൂൾ കാലം മുതൽക്കേ അറബി ഭാഷയോട് താല്പര്യം പുലർത്തിയ വരേണ്യ, സ്കൂൾ അറബിക് കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ സ്കൂൾ കലാമേളയിൽ മംഗലംകളിയിൽ ജില്ലാതല എ ഗ്രേഡ് ജേതാവ് കൂടിയാണ്. തലശ്ശേരി നിട്ടൂർ സ്വദേശികളായ സതീശൻ - സീമ ദമ്പതികളുടെ മകളാണ് വരേണ്യ.
വിജയത്തിളക്കത്തിൽ നിൽക്കുന്ന വരേണ്യ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ എ പ്ലസ് ജേതാക്കളുടെയും വീടുകളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ കുറങ്ങോട്ടു കുന്നുമ്മൽ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
