തലശ്ശേരി: വർഷങ്ങളായി നടത്തിവരുന്ന പെരുന്നാൾ സ്നേഹസംഗമത്തിന്റെ ഭാഗമായി ഇത്തവണയും വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനവുമായി തലശ്ശേരി സിഎച്ച് സെന്റർ. തലശ്ശേരി ജനറൽ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് പെരുന്നാൾ ദിനത്തിൽ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകിയത്.
കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്റർ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ സി.പി. നാസിമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എൻ. മഹ്മൂദ്, അബ്ദുൽ ഗഫൂർ, മുനവ്വർ അഹമ്മദ്, വി. ജലീൽ, പാലക്കൽ സാഹിർ, പി.സി. റിസാൽ, ഇ.കെ. ജലാലു, തഫ്‌ലീം മാണിയാട്ട്, സി.ഓ.ടി. ഫസൽ, തസ്ലീം ചേറ്റംകുന്ന്, പി.പി. സിറാജ്, ജലാൽ പാറാൽ, ഇ. കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു.
റഷീദ് തലായി സ്വാഗതവും എൻ. മൂസ നന്ദിയും പറഞ്ഞു. വോളണ്ടിയർമാരായ ആഷിക്ക് മട്ടാമ്പ്രം, പൊന്നകം നൗഷാദ്, റുഫൈസ്, തഷ്രിഫ്, റിയാസ് എം.എം.കെ, ഹനീഫ, റിയാസ് പിലാക്കൂൽ, യു.സി. മുസ്തഫ, അഷ്റഫ് ചമ്പാട്, നിസ്താസ് നാസർ, അഫ്സൽ മട്ടാമ്പ്രം, മുല്ല കോയ, നസീൽ എൻ, അബൂട്ടി അറയിലകത്ത്, നൗഷാദ് എൻ, റാഫി, മഹറൂഫ് മാണിയാട്ട്, ചേരിക്കൽ ഫസൽ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
