Zygo-Ad

മാരിയമ്മ വാർഡിലെ രൂക്ഷമായ വെള്ളക്കെട്ട്; മുസ്ലിംലീഗ് നഗരസഭ ചെയർമാന് നിവേദനം നൽകി


തലശ്ശേരി : കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശക്തമായ വേനൽ മഴയിൽ തലശ്ശേരി നഗരസഭ പരിധിയിൽപെട്ട മാരിയമ്മ വാർഡിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടിന്ന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മാരിയമ്മ വാർഡ് കമ്മിറ്റി ഭാരവാഹികൾ നഗരസഭ ചെയർമാന് നിവേദനം നൽകി. 

വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികൾ അടിയന്തരമായും പൂർത്തികരിക്കുക, പ്രവർത്തനം നിലച്ചു പോയ ജുബിലി റോഡ് ഡൗൺ ടൗൺ മാൾ മുതൽ ചന്ദ്രവിലാസ് ഹോട്ടൽ - ബറോഡ ബേങ്ക് പരിസരം വരെയുള്ള ഓവുചാൽ സ്ലാബ് പ്രവർത്തികളും തകർന്നു പോയ എ വി കെ നായർ റോഡിലെ മുജാഹിദ് പള്ളി റോഡിന്റെ നവീകരണം എന്നിവ പെട്ടെന്ന് തന്നെ പൂർത്തികരിക്കുന്ന വിധത്തിൽ ത്വരിതപ്പെടുത്തണമെന്നും മുസ്ലിം ലീഗ് മാരിയമ്മ വാർഡ് കമ്മിറ്റി പ്രസിഡൻ്റ് പി.പി.മുഹമ്മദലി, ജനറൽ സെക്രട്ടറി കെ.മുഹമ്മദ് റഹീസ്, വാർഡ് കൗൺസിലർ നൂറ നാസർ, ടി.പി ദിൽഷാദ്, എ.പി റഹീം എന്നിവരുടെ നേതൃത്വത്തിൽ ചെയർമാനെ നേരിൽകണ്ട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.  

വിഷയങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്താൻ ആവശ്യമായ നടപടികളെടുക്കാമെന്ന് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചെയർമാൻ നിവേദക സംഘത്തിന് ഉറപ്പു നൽകി.

വളരെ പുതിയ വളരെ പഴയ