Zygo-Ad

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.


മഞ്ഞോടി: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും നീറ്റ് സി ബി എസ് സി പരീക്ഷാ തട്ടിപ്പിനെതിയും തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ഞോടിയിൽ പ്രതിഷേധ ജാഥ നടത്തി. മഞ്ഞോടിയിൽ നിന്ന് ആരംഭിച്ച ജാഥ കീഴന്തി മുക്ക്, തിരുവങ്ങാട് സത്രം വഴി മഞ്ഞോടിയും സമാപിച്ചു. 

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സി ടി സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ ഷർമ്മിള, ബ്ലോക്കിൽ വൈസ് പ്രസിഡൻ്റ് ഇ വിജയകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ പി എൻ പങ്കജാക്ഷൻ, കെ.ജിതേഷ്, കെ സി ജയപ്രകാശൻ മാസ്റ്റർ, , കെ ചന്ദ്ര മോഹനൻ, കെ പി രഞ്ജിത്ത്, ശിവദാസ് മാറാളി തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ