Zygo-Ad

ഹജ്ജ് യാത്രയയപ്പ് സംഗമം


തലശ്ശേരി: സി കെ പി കുടുംബ സംഗമം സമിതി വക കുടുംബത്തിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. സംഗമം പോണ്ടിച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി പി അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. 

കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള ഹജ്ജിന് പോകുന്നവരെ ഷാൾ അണിയിച്ച് ആദരിച്ചു. കുടുംബ സംഗമ സമിതി കൺവീനർ അഡ്വ. പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. 

കേയി കുടുംബ ഖാളി ഇബ്രാഹിം പൂക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രൊഫ. വി പി ബാബു , സി കെ പി അബ്ദുൽ റഹ്മാൻ കേയി, ടി എം അബ്ദുള്ള, സി കെ പി റയീസ് എന്നിവർ പ്രസംഗിച്ചു. സി കെ പി മമ്മു സ്വാഗതവും ടി എം സാജിദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.




വളരെ പുതിയ വളരെ പഴയ