Zygo-Ad

വോട്ടെണ്ണലിന്റെയും വിജയാഹ്ളാദ പ്രകടനങ്ങളുടെയും സുഗമമായി നടത്തിപ്പിന് കർശന സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനം


തലശ്ശേരി, ധർമ്മടം, ന്യൂമാഹി, കതിരൂർ, ചൊക്ലി, പിണറായി പോലീസ് സ്റ്റേഷൻ പരിധികളിൽ രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ളാദ പ്രകടനങ്ങൾ നാലാം തീയ്യതി രാത്രി 7 മണി വരെ മാത്രമേ അനുവദിക്കുകയള്ളൂവെന്ന് തലശ്ശേരി എ.സി.പി.യുടെ സാന്നിധ്യത്തിൽ ചേർന്ന വിവിധ രാഷ്ടിയ പാർട്ടി നേതാക്കളുടെ സമാധാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നഗരത്തിലെ തിയേറ്ററുകളിൽ 4,5 തീയ്യതികളിൽ രാത്രി 7 മണിക്ക് ശേഷം പ്രദർശനം നിർത്തി വെക്കാനും തീരുമാനിച്ചു.

വിജയാഹ്ളാദ ഘോഷയാത്രയുടെ റൂട്ട് രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി നിശ്ചയിച്ച് പോലിസിനെ അറിയിക്കണം 

പൊതുസ്ഥലങ്ങൾ, എതിർ രാഷ്ടിയ പാർട്ടികളുടെ ഓഫീസുകൾ, എതിർ സ്ഥാനാർത്ഥികളുടെ വീടുകൾ എന്നിവിടങ്ങളിലും പരിസരങ്ങളിലും പടക്കം പൊട്ടിച്ചും മറ്റുമുള്ള പ്രകോപനം സൃഷ്ടിക്കാൻ അനുവദിക്കില്ല. ലംഘിക്കുന്ന വർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. 

നാലാം തീയ്യതി രാത്രി 10 ന് ശേഷം അനാവശ്യമായി റോഡിലിറങ്ങുന്ന ടുവിലറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി, വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

ക്രമസമാധാന പരിപാലന ഭാഗമായി തലശ്ശേരി സബ്ബ് ഡിവിഷൻ പരിധിയിൽ മൂന്നാം തീയ്യതി മുതൽ അഞ്ചാം തീയ്യതി വരെ  രാത്രി 10 മണി വരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ.

നാലാം തീയ്യതി രാത്രി10 ന് ശേഷം അനാവശ്യമായി തെരുവുകളിൽ കൂട്ടം കൂടി നിന്ന് പ്രകോപനം സൃഷ്ടിക്കുന്ന വർക്കെതിരെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കരുതൽ നടപടി സ്വീകരിക്കും.

വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ പോസ്റ്റുകളിടുന്ന എല്ലാ അക്കൗണ്ടുകളും പോലീസ് കർശന നിരീക്ഷണത്തിലാക്കും.

അത്തരത്തിലുള്ള അക്കൗണ്ട് ഉടമകൾക്കെതിരെ ഐ.ടി. വകുപ്പു പ്രകാരം നിയമ നടപടികൾ സ്വീകരിക്കും

പ്രധാനപ്പെട്ട ആഘോഷ പരിപാടികൾ 4 ന് രാത്രി ഏഴ് മണി വരെ അനുവദിക്കുകയുള്ളുവെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി എ എസ് പി ഡോ. നന്ദുഗോപൻ ഐ.പി.എസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ