Zygo-Ad

വടകരയിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ സ്വർണമാല മോഷണം പോയി

 


കോഴിക്കോട്: വടകര പുത്തൂരിൽ വിവാഹ ആഘോഷങ്ങൾക്കിടെ വരന്റെ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് സംഭവം നടന്നത്. ബുധനാഴ്ചയായിരുന്നു പ്രകാശിന്റെ വിവാഹം. രാത്രി ഡിജെ പാർട്ടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായത്.

വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. അലമാരയിൽ മാലയ്ക്ക് പുറമെ മറ്റ് ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെത്തിയ അതിഥികളെയും പരിസരവാസികളെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

 

വളരെ പുതിയ വളരെ പഴയ