Zygo-Ad

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍. കായക്കൊടി സ്വദേശിനി ജസ്‌നയാണ് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും ചാടിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ പരിക്കുമായി ബന്ധപ്പെട്ടാണ് ജസ്‌ന ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. രാത്രി കറണ്ട് പോയ സമയത്ത് ജനല്‍വഴി രണ്ടാംനിലയുടെ സംരക്ഷണ ഭിത്തിയുടെ മുകളില്‍ നിന്നും ചാടുകയായിരുന്നു.

താഴെ ഫാര്‍മസിക്ക് സമീപമാണ് യുവതി വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ