തലശ്ശേരി:കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തലശ്ശേരി സ്കിൽ സെന്ററിൽ ജൂൺ മാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കോഴ്സുകൾ ചുരുക്കത്തിൽ:
ബിരുദധാരികൾക്ക്: ആറു മാസം ദൈർഘ്യമുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്. ഇതിൽ ഇന്റേൺഷിപ്പ് സൗകര്യം ലഭ്യമാണ്.
പ്ലസ് ടു കഴിഞ്ഞവർക്ക്:ഒരു വർഷം ദൈർഘ്യമുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്.
മറ്റ് കോഴ്സുകൾ: പി.ജി.ഡി.സി.എ (PGDCA), ഡി.സി.എ (DCA), ഡാറ്റാ എൻട്രി, ഫിനാൻഷ്യൽ അക്കൗണ്ടിങ്, പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്.
പ്രത്യേകതകൾ:
സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ആയതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യ മേഖലയിൽ 100% തൊഴിൽ ഉറപ്പ് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
താൽപ്പര്യമുള്ളവർക്ക് മെയ് 23 വരെ തലശ്ശേരിയിലെ എൽ.ബി.എസ് സ്കിൽ സെന്ററിൽ നിന്നും അപേക്ഷാ ഫോമുകൾ കൈപ്പറ്റാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
എൽ.ബി.എസ് സ്കിൽ സെന്റർ, ഉസ്നാസ് ടവർ, പുതിയ ബസ് സ്റ്റാൻഡിന് സമീപം, തലശ്ശേരി.
ഫോൺ: 0490 2326218, 9746161263, 8089041263.
