Zygo-Ad

മടപ്പള്ളി വോട്ടെണ്ണൽ കേന്ദ്രത്തിൽ ജില്ലാ കലക്ടറുടെ സന്ദർശനം

 


മടപ്പള്ളി: വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ വടകര മടപ്പള്ളി കോളേജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശനം നടത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന് കലക്ടർ ചോദിച്ചറിയുകയും കേന്ദ്രത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കുമുള്ള പ്രവേശന കവാടം, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാൾ സൗകര്യം, പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ ഹാളിലെ സൗകര്യം, പാർക്കിങ് സൗകര്യം, റിഫ്രഷ്മെന്റ് സൗകര്യം എന്നിവ കലക്ടർ വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം ഒരുക്കേണ്ട സുരക്ഷ സംബന്ധിച്ച് റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശങ്ങൾ നൽകി.

റൂറൽ എസ്.പി ടി ഫറാഷ്, വടകര തഹസിൽദാർ കെ സുബൈർ, ആർ.ഡി.ഒ കെ അജീഷ്, കുറ്റ്യാടി മണ്ഡലം വരണാധികാരി എ സുരേന്ദ്രൻ, നാദാപുരം മണ്ഡലം വരണാധികാരി കെ.സി മനോജ്, ഉപവരണാധികാരികൾ, ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.

 

വളരെ പുതിയ വളരെ പഴയ